പത്തനംതിട്ട: കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയ്ക്ക് പരാമവധി ശിക്ഷ നൽകണമെന്ന് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ. ജാമ്യം നിഷേധിച്ചതിൽ സന്തോഷമുണ്ടെന്നും ദിവ്യയെ പൊലീസ് ഉടൻ അറസ്റ്റു ചെയ്യണമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കാൻ ദിവ്യയെ കലക്റ്റർ അനുവദിക്കരുതായിരുന്നെന്നും ബന്ധുക്കളെത്തും മുൻപേ പോസ്റ്റുമോർട്ടം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും മഞ്ജുഷ പറഞ്ഞു. പ്രസംഗം ലോക്കൽ ചാനലിനെകൊണ്ട് റെക്കോര്‍ഡ് ചെയ്യിപ്പിച്ചത് ശരിയായില്ല. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നും മഞ്ജുഷ പ്രതികരിച്ചു.