
തിരുവനന്തപുരം: ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരുമായ ട്രാൻസ്ജെൻഡർ വ്യക്തികളുടെ തുടർ ചികിത്സാധനസഹായത്തിനുള്ള ഉയർന്ന പ്രായപരിധി ഒഴിവാക്കിയതായി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
18 നും 40 നും ഇടയിൽ പ്രായപരിതിയുള്ളവരെന്ന നിബന്ധന മാറ്റി 18 വയസ് പൂർത്തിയായവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവരുമായ എല്ലാ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും എന്ന് ദേദഗതി വരുത്തിയതായും മന്ത്രി വിശദീകരിച്ചു.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ശസ്ത്രക്രിയയെ തുടർന്നുവരുന്ന ഒരു വർഷക്കാലയളവിലേയ്ക്ക് പ്രതിമാസം 3000 രൂപ വീതമാണ് ധനസഹായം നൽകുന്നത്. അപേക്ഷിക്കുന്ന വ്യക്തികൾക്ക് ട്രാൻസ്ജെൻഡർ ഐഡി കാര്‍ഡ്, മേൽവിലാസം തെളിയിക്കു ന്നതിനുള്ള രേഖ എന്നിവ ഉണ്ടായിരിക്കണം. കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ റിപ്പോർട്ടും, ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യ പത്രവും ഹാജരാക്കേണ്ടതുണ്ട്.