ഇരുചക്രവാഹനങ്ങളിലെ കുടുംബയാത്ര: നിർണായക തീരുമാനം ഉടൻ

രാജ്യമൊട്ടാകെ ഒരു റോഡ് നിയമം പ്രാബല്യത്തിലിരിക്കെ ഒരു സംസ്ഥാനത്ത് മാത്രം നിയമത്തിൽ മാറ്റം വരുത്താനാവുമോ എന്ന കര്യം വിശദമായി പരിശോധിച്ച ശേഷമാവും സർക്കാർ തീരുമാനം പ്രഖ്യാപിക്കുക
ഇരുചക്രവാഹനങ്ങളിലെ കുടുംബയാത്ര: നിർണായക തീരുമാനം ഉടൻ

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം 12 വയസിൽ താഴെയുള്ള ഒരു കുട്ടിക്ക് കൂടി യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനം ബുധനാഴ്ച. സംസ്ഥാനം ഒട്ടാകെ റോഡ് ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.

കഴിഞ്ഞ മാസം 20 നാണ് പുതിയ റോഡ് സുരക്ഷാ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. നിയമം വന്നതിനു പിന്നാലെ ഇരുചക്രവാഹനങ്ങളിൽ രണ്ടു പേർ മാത്രമെന്ന നിയമത്തിൽ സംസ്ഥാനത്ത് ഒട്ടാകെ പ്രതിഷേധം ഉയർന്നിരുന്നു.

എന്നാൽ, രാജ്യമൊട്ടാകെ ഒരു റോഡ് നിയമം പ്രാബല്യത്തിലിരിക്കെ ഒരു സംസ്ഥാനത്ത് മാത്രം നിയമത്തിൽ മാറ്റം വരുത്താനാവുമോ എന്ന കാര്യം വിശദമായി പരിശോധിച്ച ശേഷമാവും സർക്കാർ തീരുമാനം ഉണ്ടാവുക. മാതാപിതാക്കൾക്കൊപ്പം ഒരു കുട്ടി, അച്ഛനോ അമ്മക്കോ ഒപ്പം രണ്ടു കുട്ടികൾ എന്ന നിർദേശമാവും സംസ്ഥാനം പരിഗണിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com