കൊച്ചി: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ പി.വി. അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പൊതു പ്രവർത്തകനായ ജോർജ് വട്ടക്കുളമാണ് പൊതു താത്പര്യ ഹർജി നൽകിയത്.
ഒരു എംഎല്‍എയാണ് എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഉത്തരവാദപ്പെട്ട പദവിയില്‍ ഇരുന്നുകൊണ്ടാണ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. എഡിജിപി ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനാണ്. സ്വര്‍ണ കള്ളക്കടത്ത് അടക്കമുള്ള കാര്യങ്ങള്‍ ബന്ധപ്പെടുത്തി എംഎല്‍എ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
അന്‍വറിന്‍റെ വെളിപ്പെടുത്തലുകളില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം ആരംഭഘട്ടത്തിലാണ്. ആരോപണങ്ങളെല്ലാം പരിശോധിച്ചു വരികയാണ്. ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു. സര്‍ക്കാര്‍ വാദം അംഗീകരിച്ച ഹൈക്കോടതി ഹര്‍ജി തള്ളിയത്.