
തിരുവനന്തപുരം: ആലുവയിൽ 8 വയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തിൽ വിവരങ്ങൾ ശേഖരിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാന്‍ ഡയറക്‌ടർ എസ്. ഷാനവാസിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണ്. കുഞ്ഞിന് എല്ലാവിധത്തിലുള്ള സഹായങ്ങളും നൽകും. ബിഹാർ സ്വദേശികളായ കുടുംബത്തിന് നിയമപരമായ എല്ലാ വിധത്തിലുള്ള പിന്തുണയും നൽകും. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.