''മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂ''; നിലപാട് ആവർത്തിച്ച് ഗവർണർ‌

''സുപ്രീംകോടതിയുടേത് നിരീക്ഷണമാണ് വിധിയല്ല''
Arif Mohammad Khan
Arif Mohammad Khanfile

തിരുവനന്തപുരം: സർക്കാരിനെതിരേ വിമർശനം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂ എന്ന് ഗവർണർ വ്യക്തമാക്കി. തന്‍റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയാൽ ബില്ലിനുമേൽ തീരുമാനമുണ്ടാവുമെന്നും അതിന് സുപ്രീംകോടതി വിധി വരെ കാത്തു നിൽക്കേണ്ടതില്ലെന്നും ഗവർണർ വ്യക്തമാക്കി.

സുപ്രീംകോടതിയുടേത് നിരീക്ഷണമാണ് വിധിയല്ലെന്നും അദ്ദേഹം പറഞ്ഞു. പറയാനുള്ളത് കോടതിയിൽ പറയും. ലോട്ടറിയും മദ്യവുമാണ് സർക്കാരിന്‍റെ പ്രധാന വരുമാനമെന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com