വെടിപൊട്ടിച്ച് അരിക്കൊമ്പനെ മാറ്റാൻ നീക്കം; മേഘമലയിൽ ഇന്നും സഞ്ചാരികൾക്ക് നിയന്ത്രണം

അതിനിടെ കേരളത്തിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് രംഗത്തെത്തി.
വെടിപൊട്ടിച്ച് അരിക്കൊമ്പനെ മാറ്റാൻ നീക്കം; മേഘമലയിൽ ഇന്നും സഞ്ചാരികൾക്ക് നിയന്ത്രണം

തൊടുപുഴ: തമിഴ്നാട് വനം വകുപ്പിനും തലവേദനയായി അരിക്കൊമ്പാന്‍. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമല ഉൾവനത്തിൽ ആന നിലയുറപ്പിച്ചിരിക്കുന്നതെന്ന് സിഗ്നൽ ലഭിച്ചു. ജനവാസമേഖയിൽ ഇറങ്ങുന്നതിനാൽ മേഘമല നിവാസികൾ കടുത്ത ഭീതിയിലാണുള്ളത്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ മുന്‍പില്ലാത്ത വിധം ആശങ്കയാണ് ഉണ്ടാവുന്നതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ആന ശനിയാഴ്ച രാത്രി ജനവാസമേലയിൽ ഇറങ്ങിയില്ലെന്നതും ആശ്വാസമാണ്.

അരിക്കൊമ്പന്‍റെ സാനിധ്യത്തിൽ പ്രദേശത്ത് നിരക്ഷണം കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്. വെടിപൊട്ടിച്ച് ആനയെ കാടുകയറ്റാനാണ് വനപാലകരുടെ നീക്കം. മേഘമലയിലേക്ക് ഇന്നും സഞ്ചാരികളെ കടത്തിവിടേണ്ടതില്ലെന്നാണ് തീരുമാനം. പ്രശ്നം കൂടുതൽ സങ്കീർണമായാൽ തമിഴ്നാടും കേരളവും ചേർന്ന് ആലോചിച്ച് കൊമ്പനെ ഉൾകാട്ടിലേക്ക് വിടാന്‍ തീരുമാനിക്കുമെന്നും വനം മന്ത്രി അറിയിച്ചു.

അതിനിടെ കേരളത്തിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് രംഗത്തെത്തി. അരിക്കൊമ്പന്‍റെ കഴുത്തിലെ ജിപിസ് കോളർ സിഗ്നൽ വിവരങ്ങൾ കേരളം നൽകുന്നില്ല എന്നാണ് പരാതി. ഇതിനാൽ ആനയുടെ നീക്കം നിരക്ഷിക്കാനാവുന്നില്ലെന്നു പരാതിയുണ്ട് .തമിഴ്നാട് വാനം വകുപ്പ് ഉദ്യോഗസ്ഥർ പെരിയാർ ടൈർ നിസർവിലെ ഉന്നതരെ ഇക്കാര്യം അറിയിച്ചു. എന്നാൽ ആന ഉൾക്കാട്ടിലായാതിനാലാണ് കൃത്യമായ സിഗ്നൽ കിട്ടാതിരുന്നതെന്ന് വനംവകുപ്പ് പറയുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com