അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക്... കനത്ത ജാഗ്രത

കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയപാത മുറിച്ചു കടന്നാണ് അരിക്കൊമ്പന്‍റെ നീക്കം
അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക്... കനത്ത ജാഗ്രത

കുമളി: അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാലിലെത്താൻ സാധ്യത. നിലവിൽ‌ കുമളിയിൽ നിന്ന് എട്ട് കീലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളത്. ഇവിടെ നിന്നു സ്വന്തം തട്ടകമായ ചിന്നക്കനാലിലേക്ക് പോകാനാകുമെന്നാണ് പുറത്തുവരുന്ന വിവരം.

കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയപാത മുറിച്ചു കടന്നാണ് അരിക്കൊമ്പന്‍റെ നീക്കം. ഇവിടെ നിന്ന് കമ്പംമേട്ട്, ബോഡിമേട്ട് വഴി മതികെട്ടാൻ ചോലയിലേക്ക് എത്താൻ കഴിയും. ഇവിടെ നിന്ന് താഴെക്കിറങ്ങിയാൽ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലേക്കെത്താം. അതിനാൽ കനത്ത ജാഗ്രതയിലാണ് വനം വകുപ്പ്. അരിക്കൊമ്പനെ നീരിക്ഷിക്കാൻ തമിഴ്നാട് വനംവകുപ്പിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രി മുതൽ തേക്കടി വനമേഖലയുടെ പരിസരത്തായിരുന്ന അരിക്കൊമ്പൻ നിലയുറപ്പിച്ചിരുന്നത്. ജനവാസമേഖലയ്ക്ക് 100 മീറ്റർ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്ത് എത്തിയതിന തുടർന്ന് വെടിയുതിർത്ത് തിരികെ കാട്ടിലേക്ക് ഓടിക്കുകയായിരുന്നു.

സ്ഥലം മനസിലാക്കിയതിനാൽ അരിക്കൊമ്പൻ വീണ്ടും തിരികെയത്താനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിതിനെ തുടർന്ന് നീരിക്ഷണം ശക്തമാക്കിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com