ഒറ്റദിവസംകൊണ്ട് 40 കീലോമീറ്റർ; അരിക്കൊമ്പൻ കേരള വനമേഖലയിൽ

തമിഴ്നാട് വനമേഖലയിലേക്ക് പോയ കാട്ടാന ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ നീരിക്ഷണം ശക്തമായി തുടരുന്നു.
ഒറ്റദിവസംകൊണ്ട് 40 കീലോമീറ്റർ; അരിക്കൊമ്പൻ കേരള വനമേഖലയിൽ

കുമളി: ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ വീണ്ടും കേരളത്തിലേക്ക്. തമിഴ്നാട് വനമേഖലയിലേക്ക് പോയ കൊമ്പൻ ഇന്നലെ രാത്രിയോടെയാണ് പെരിയാർ റേഞ്ചിലേക്കെത്തിയത്.

ഒറ്റദിവസംകൊണ്ട് 40 കീലോമീറ്ററാണ് കൊമ്പൻ സഞ്ചരിച്ചത്.

തമിഴ്നാട് വനമേഖലയിലേക്ക് പോയ കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ നീരിക്ഷണം ശക്തമാക്കിയിരുന്നു.

ഇന്നലെ മേഖമലവന്യജീവി സങ്കേതത്തിന്‍റെ താഴ്വാരത്ത് ചുരുളിയാർ ഭാഗത്ത് അരിക്കൊമ്പനെ കണ്ടിരുന്നു. ഈ ഭാഗത്ത് താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, മംഗളാദേവിയിൽ ഉത്സവം നടക്കുന്ന പശ്ചാത്തലത്തിൽ ഇവിടെ കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിപ്പിട്ടുണ്ട്. വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവത്തിൽ ആയിരക്കണക്കിന് ഭക്തർ എത്താറുണ്ട്. ഈ മേഖലയിലേക്ക് അരിക്കൊമ്പൻ എത്തിയാലുണ്ടാവുന്ന ഭവിഷ്യത്തിനെ മുൻകൂട്ടികണ്ടാണ് കൂടുതൽ വനപാലകരെ ഏർപ്പെടുത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com