ആറ്റിപ്പുഴക്കാവ് ടൂറിസം കേന്ദ്രമായി വികസിപ്പിക്കും: പി രാജീവ്

ആറ്റിപ്പുഴക്കാവ് ടൂറിസം കേന്ദ്രമായി വികസിപ്പിക്കും: പി രാജീവ്

പ്രദേശത്തന്‍റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്തും സ്വാഭാവികത നിലനിർത്തിയുമായിരിക്കും പദ്ധതി തയ്യാറാക്കുക

കളമശേരി: കരുമാലൂർ പഞ്ചായത്ത് കടവ് ആറ്റിപ്പുഴക്കാവ് തുരുത്ത് പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇതു സംബന്ധിച്ച് പരിശോധിക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശം സന്ദർശിച്ച് പ്രാഥമിക ധാരണ രൂപപ്പെടുത്തി.

പ്രദേശത്തന്‍റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്തും സ്വാഭാവികത നിലനിർത്തിയുമായിരിക്കും പദ്ധതി തയ്യാറാക്കുക. വൈവിധ്യമേറിയ ഇല്ലികളും പൂക്കളും കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. ജൈവ വൈവിധ്യം സംരക്ഷിച്ച് ആകർഷകമായ കാഴ്ച ഒരുക്കാനാണ് ശ്രമം. തടിക്കടവ് പാലം ദീപങ്ങളും ചിത്രങ്ങളും കൊണ്ടലങ്കരിച്ച് സഞ്ചാരികൾക്ക് വന്നിരിക്കാൻ ഉള്ള ഇരിപ്പിടങ്ങളം തയ്യാറാക്കും, കളിസ്ഥലവും പാർക്കും ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഒരുക്കും.

ടൂറിസം രംഗത്ത് കളമശ്ശേരിയുടെ പ്രധാന ആകർഷണ കേന്ദ്രമായി ആറ്റിപ്പുഴക്കാവിനെ രൂപപ്പെടുത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ടൂറിസം, തദ്ദേശസ്വയംഭരണ വകുപ്പുകളുടേയും ഈ രംഗത്തെ വിദഗ്ധരുടേയും വിവിധ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോർജ്ജ് മേനാച്ചേരി, അംഗങ്ങളായ മുഹമ്മദ് മെഹജൂബ്, മോഹൻ കുമാർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com