തിരുവനന്തപുരം ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ മോഷണശ്രമം; പ്രതി പിടിയിൽ

ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടയിൽ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
തിരുവനന്തപുരം ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ മോഷണശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: വെള്ളറട കാരക്കോണം മുര്യതോട്ടം ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ മോഷണശ്രമം. പുലർച്ചെയാണ് മോഷണശ്രമം നടന്നത്. ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടയിൽ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

പതിവില്ലാതെ ക്ഷേത്രത്തിൽ നിന്ന് ശബ്ദം കേട്ട അയൽവാസി നാട്ടുകാരെയും ക്ഷേത്രഭാരവാഹികളെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഒരുകൂട്ടം ആളുകൾ ക്ഷേത്രത്തിലെത്തി നോക്കിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. രണ്ടുപേർ ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ നാട്ടുകാർ പിടികൂടി. തുടർന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com