
അതുല്യയും ഭർത്താവ് സതീഷും
file image
തിരുവനന്തപുരം: ഷാർജയിലെ റോളയിൽ കൊല്ലം കോയിവിള സ്വദേശിനി അതുല‍്യ ആത്മഹത‍്യ ചെയ്ത കേസിൽ ആരോപണ വിധേയനായ ഭർത്താവ് സതീഷ് ശങ്കറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഞായറാഴ്ച രാവിലെ ഷാർജയിൽ നിന്നു തിരുവനന്തപുരത്തെത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയും തുടർന്ന് പൊലീസിന് കൈമാറുകയുമായിരുന്നു.
കൊല്ലം സെഷൻസ് കോടതി സതീഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം കേസ് അന്വേഷിക്കുന്ന കൊല്ലം ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറി.
ഉച്ചയോടെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് സതീഷിനെ വിട്ടയച്ചത്.
ജൂലൈ 19നായിരുന്നു ഷാർജയിലെ ഫ്ലാറ്റിൽ അതുല‍്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷിന്‍റെ പീഡനം മൂലമാണ് അതുല‍്യ ജീവനൊടുക്കിയതെന്ന് അതുല‍്യയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു.