അടിമാലിയിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു
അടിമാലിയിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

ഇടുക്കി: അടിമാലിയിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. കോട്ടയം എരുമേലി സ്വദേശി അരവിന്ദ് (23), തൃശൂർ സ്വദേശി കാർത്തിക് (20) എന്നിവരാണ് മരിച്ചത്.

എറണാകുളം കാക്കനാട് പഫ് കോഫി ഹൗസ് ജീവനക്കാരാണ് ഇരുവരും. മൂന്നാർ സന്ദർശിച്ച് തിരികെ സ്ഥാപനത്തിലേക്ക് പോകുന്നവഴി വാളറയ്ക്ക് സമീപം കോളനിപ്പാലത്ത് വച്ചാണ് അപകടം ഉണ്ടായത്. ചാലക്കുടിയിൽ നിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com