
തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിക്ക് വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യവുമായി സഹോദരങ്ങൾ ഉൾപ്പെടെ 42 ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നതായും ഓരോ നിമിഷവും ആരോഗ്യനില വഷളാകുകയാണെന്നും നിവേദനത്തിൽ പറയുന്നു.
തിരുവനന്തപുരത്തെ വസതിയില്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്നതിന് കുടുംബം അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് ബന്ധുക്കൾ നിവേദനം സമർപ്പിച്ചതായി റിപ്പോർട്ടുകൾ വരുന്നത്. മുഖ്യമന്ത്രിക്കു പുറമേ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ബന്ധുക്കൾ നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഇളയ സഹോദരന്‍ അലക്‌സ് വി ചാണ്ടി ഉള്‍പ്പടെയുള്ളവരാണ് നിവേദനത്തില്‍ ഒപ്പിട്ടിട്ടുള്ളത്.
മുൻ മുഖ്യമന്ത്രിയും പരിചയ സമ്പന്നനുമായൊരു മുതിർന്ന നേതാവിന് ചികിത്സ നിഷേധിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും നിവേദനത്തില്‍ പറയുന്നു. ഉമ്മൻ ചാണ്ടിക്ക് എത്രയും പെട്ടെന്ന് അടിയന്തര ചികിത്സ നൽകാനുള്ള നടപടികൾ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഭാഗത്തു നിന്നും ഉണ്ടാവണമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.