സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു, പ്രവർത്തകനെതിരേ പരാതി

25,000 രൂപയും അര പവന്റെ സ്വർണ മോതിരവും മോഷണം പോയെന്നാണ് പരാതി
candidate file complaint against congress worker on theft

സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു, പ്രവർത്തകനെതിരേ പരാതി

Updated on

തിരുവനന്തപുരം: സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നതായി പരാതി. പോത്തൻകോട് പഞ്ചായത്ത് അയിരൂപ്പാറ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ആർ. വിജയനാണ് പൊലീസിൽ പരാതി നൽകിയത്. 25,000 രൂപയും അര പവന്റെ സ്വർണ മോതിരവും മോഷണം പോയെന്നാണ് പരാതി. പ്രചാരണത്തിന് ഒപ്പം ഉണ്ടായിരുന്ന പ്രവർത്തകനാണ് മോഷണത്തിന് പിന്നിലെന്നാണു വിജയന്റെ ആരോപണം.

ദിവസവും വീട് പൂട്ടിപ്പോകുന്ന സ്ഥാനാർഥി സംഭവ ദിവസം വാതിൽ അടയ്ക്കാൻ മറന്നുപോയെന്നാണു പറയുന്നത്. കയ്യിൽ കിടന്ന മോതിരം അന്നു വീട്ടിൽ ഊരിവച്ചെന്നും പറയുന്നു. എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നു സംശയമുണ്ടെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. പരാതിക്കാരനും ആരോപണ വിധേയനും തമ്മിൽ നേരത്തേ പണമിടപാട് ഉണ്ടായിരുന്നുവെന്നാണ് വിവരം. പരാതിക്കു കാരണം വ്യക്തി വൈരാഗ്യമാണെന്നു സംശയിക്കുന്നതിനാൽ കേസെടുത്തില്ലെന്നും പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com