
കൽപ്പറ്റ: വയനാട് മുട്ടിൽ പാറക്കലിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് അപകടം. കാർ യാത്രികയായ സ്ത്രീക്ക് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിനി ജുബിന താജ് (55) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്നവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജുബീനയെ ഉടൻ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.