കുപ്പിയിലുണ്ടായിരുന്നത് പെട്രോൾ തന്നെ; കണ്ണൂരിൽ ദമ്പതികൾ വെന്തുമരിച്ച സംഭവത്തിൽ ഫോറന്‍സിക്ക് റിപ്പോർട്ട് പുറത്ത്

ഫെബ്രുവരി 2നാണ് കണ്ണൂരിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദമ്പതികളായ റീഷ‍യും പ്രജിത്തും വെന്തുമരിച്ചത്.
കുപ്പിയിലുണ്ടായിരുന്നത് പെട്രോൾ തന്നെ; കണ്ണൂരിൽ ദമ്പതികൾ വെന്തുമരിച്ച സംഭവത്തിൽ ഫോറന്‍സിക്ക് റിപ്പോർട്ട് പുറത്ത്

കണ്ണൂർ: കണ്ണൂരിൽ കാർ കത്തി ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവത്തിൽ വണ്ടിയിൽ 2 കുപ്പികളിലായി ഉണ്ടായിരുന്നത് പെട്രോൾ തന്നയെന്ന് ഫോറന്‍സിക്ക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യെ വ്യക്തമാക്കിയത്. കാറിനുളളിൽ പെട്രോൾ കരുതിയിരുന്നിലെന്ന് മുന്‍പ് കുടുംബം പറഞ്ഞിരുന്നു.

ഫെബ്രുവരി 2നാണ് കണ്ണൂരിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദമ്പതികളായ റീഷ‍യും പ്രജിത്തും വെന്തുമരിച്ചത്. റീഷ പൂർണ് ഗർഭിണിയായിരുന്നു. അപകടം ഉണ്ടായ സമയത്ത് കാറിൽ 6 പേരുണ്ടായിരുന്നുവെങ്കിലും കാറിന്‍റെ പിന്‍സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പടെ 4 പേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വാഹനത്തിൽ ഡ്രൈവിംഗ് സീറ്റിന് അടിയിൽ പെട്രോൾ സൂക്ഷിച്ചിട്ടുണ്ടായിരുന്നെന്നും അതാണ് തീ ആളി കത്താൻ കാരണമെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്‍റെ പറഞ്ഞിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെങ്കിലും പെട്രോൾ സൂക്ഷിച്ചിരുന്ന കുപ്പികളാണ് തീ ആളിപ്പടരാൻ കാരണമെന്നും എയർ പ്യൂരിഫയർ അപകടത്തിന് ആഘാതം കൂട്ടിയെന്നും മേട്ടോർ വാഹന വകുപ്പ് പറയുന്നു. കണ്ണൂർ: 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com