പാലക്കാട് ആംബുലൻസിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു

പ്രസവ വേദനയെ തുടർന്ന് ബിന്ദുവിനെ ആംബുലൻസിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ പ്രസവിക്കുകയായിരുന്നു
child of tribal woman who gave birth in ambulance in Palakkad dies

പാലക്കാട് ആംബുലൻസിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു

file image

Updated on

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. കോട്ടോപ്പാടം അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്‍റെ ഭാര്യ ബിന്ദുവാണ് ആംബുലൻസിൽ പ്രസവിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.

പ്രസവ വേദനയെ തുടർന്ന് ബിന്ദുവിനെ ആംബുലൻസിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ പ്രസവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

പ്രസവത്തിനായി അടുത്ത ദിവസമാണ് ബിന്ദുവിനോട് ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ഡോക്ടേഴ്സ് ആവശ്യപ്പെട്ടിരുന്നത്. അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ബിന്ദു ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.ഇവരുടെ നാലാമത്തെ പ്രസവമാണിത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com