
കോഴിക്കോട്: മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലേഖനം. നവകേരളത്തിനായി ഒന്നിക്കാം' എന്ന തലക്കെട്ടോടെയാണ് ലേഖനം എഡിറ്റോറിയൽ പേജിൽ അച്ചടിച്ചു വന്നത്. ലീഗ് പ്രതിപക്ഷത്തിരിക്കുമ്പോൾ സർക്കാർ അനുകൂല ലേഖനങ്ങൾ സാധാരണയായി ചന്ദ്രികയിൽ പ്രസിദ്ധീകരിക്കാറില്ല. പ്രതിപക്ഷം പൂര്‍ണമായും തള്ളിക്കളഞ്ഞ നവകേരളസദസിനെ അനുകൂലിക്കുന്ന ലേഖനം ലീഗ് മുഖപത്രത്തില്‍ പ്രസിദ്ധികരിച്ചിരിക്കുന്നത് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
പി. അബ്ദുൾ ഹമീദിനെ കേരള ബാങ്ക് ഡയറക്‌ടറാക്കിയതിൽ അമർഷം ശക്തമായ സാഹചര്യത്തിലാണ് ചന്ദ്രികയിൽ ഈ ലേഖനം പ്രത്യക്ഷപ്പെട്ടത്. ഇത് മുസ്ലീം ലീഗ് സിപിഎമ്മുമായി അടുക്കുന്നെന്ന ആരോപണങ്ങൾക്ക് കരുത്തു പകരുന്നതാണ്.
അതേസമയം, സമസ്ത മുഖപത്രത്തിലും മുഖ്യമന്ത്രിയുടെ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷണത്തിൽ വരെ ഒരു പേജ് സർക്കാരിന്‍റെ പരസ്യം വന്നിട്ടുണ്ടെന്നും പത്ര ധർമ്മവും രാഷ്ട്രീയവുമായി കൂട്ടി കലർത്തേണ്ടതില്ലെന്നും കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.