
കോട്ടയം: വൈക്കം വി.ടി റോഡിൽ നിർമാണപ്രവർത്തനം നടക്കുന്നതിനാൽ വൈപ്പിൻപടി മുതൽ കൊച്ചുകവല വഴി ടി.വി പുരം വരെയുള്ള ഭാഗത്ത് വാഹനഗതാഗതം താൽക്കാലികമായി നിരോധിച്ചതായി വൈക്കം പൊതുമരാമത്തുവകുപ്പ് നിരത്തുവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
കൊച്ചുകവല ഭാഗത്തേക്ക് എത്തുന്നതിനായി കണിയാംതോടിനു സമീപമുള്ള റോഡും വലിയകവലയിൽ നിന്ന് മടിയത്തറ സ്‌കൂൾ ഗ്രൗണ്ടിനു പിൻഭാഗത്തുകൂടിയുള്ള റോഡ് ഉപയോഗിക്കണം. ടി.വി പുരം ഭാഗത്തേക്ക് പോകുന്നവർ ഇ.വി റോഡ്, മൂത്തേടത്തുകാവ് റോഡ്, ടി.വി പുരം ജട്ടി റോഡ് എന്നിവ ഉപയോഗിക്കണം.