
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശ്കതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് കാലവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ശ്രീലങ്കക്കും കോമറിൻ മേഖലയ്ക്കിം മുകളിലായി സിഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്കു വീശുന്ന കിഴക്കൻ/ വടക്ക് കിഴക്കൻ കാറ്റിന്‍റെയും സ്വാധീന ഫലമായിട്ടാണ് മഴ തുടരുന്നത്.