
തൃശൂർ: തൃശൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു. കൊടകര മൂന്നുമുറി കുഞ്ഞാലിപാറ സ്വദേശി ഭാസ്കരൻ(58) , ഭാര്യ സജിനി(56) എന്നിവരാണ് മരിച്ചത്.
ഭാര്യ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയപ്പോൾ ഭർത്താവ് ഭാസ്കരൻ രക്ഷിക്കാനെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസി മലയാളിയായിരുന്നു ഭാസ്കരൻ. ഇരുവരുടെയും മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ്. വെള്ളികുളങ്ങര പൊലീസ് അന്വേഷണം ആരംഭിച്ചു.