തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

വാതിൽ തുറക്കാതായതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു
തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയൻകീവ് സ്വദേശികളായ സുഗതൻ, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഇരുവരുടെ മകളുടെ വിവാഹം ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ ഹോട്ടലിൽ വച്ചാണ് നടത്തിയത്. ബിൽ തുക സംബന്ധിച്ച് അധികൃതരുമായി ഒത്തുതീർപ്പാക്കാനെന്ന രീതിയിലാണ് ഇവർ മുറിയെടുത്തത്. തുടർന്ന് വാതിൽ തുറക്കാതായതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com