പി.വി. അൻവറിനെതിരെ ഫ്ലക്സ് ബോർഡ് അടിച്ച് സിപിഎം

സിപിഎം ഒതായി ബ്രാഞ്ചാണ് എംഎൽഎയുടെ നിലമ്പൂരിലെ വീടിന് മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്
CPM hit flex board against P.V Anvar
പി.വി. അൻവറിനെതിരെ ഫ്ലക്സ് ബോർഡ് അടിച്ച് സിപിഎം
Updated on

മലപ്പുറം: മുഖ‍്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ആരോപണം ഉന്നയിച്ച പി.വി. അൻവർ എംഎൽഎയ്ക്കെതിരെ ഫ്ലക്സ് ബോർഡ് അടിച്ച് സിപിഎം. സിപിഎം ഒതായി ബ്രാഞ്ചാണ് എംഎൽഎയുടെ നിലമ്പൂരിലെ വീടിന് മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട ഇത് പാർട്ടി വേറെയാണ് എന്നാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിട്ടുള്ളത്. മുഖ‍്യമന്ത്രിയുടെയും എം.വി. ഗോവിന്ദന്‍റെയും ചിത്രങ്ങൾ ഫ്ലക്സ് ബോർഡിലുണ്ട്. അതേസമയം പി.വി. അൻവറിന് അഭിവാദ‍്യം അർപ്പിച്ച് മലപ്പുറം ടൗണിലും ഫ്ലക്സ് ബോർഡ് ഉയർന്നു. മലപ്പുറം തുവ്വൂരിൽ ലീഡർ കെ.കരുണാകരൻ ഫൗണ്ടേഷൻ കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോർഡ്.

Trending

No stories found.

Latest News

No stories found.