കേസെടുത്താൽ പോരല്ലോ നിലനിൽക്കണ്ടേ, സർക്കാരിന് പരിമിതികളുണ്ട്; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിപിഎം

''സർക്കാർ ഒരു ഭാഗവും വെട്ടിക്കളഞ്ഞിട്ടില്ല. മൊഴിയുടെ രഹസ്യ സ്വഭാവം സംരക്ഷിക്കുക മാത്രമാണ് ചെയ്തത്''
cpm reacts to controversy against govt on hema committee report
എം.വി. ഗോവിന്ദൻfile
Updated on

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിൽ സർക്കാരിന് യാതൊരു ഒളിച്ചു കളിയുമുണ്ടായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ടിലെ ചില ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയത്. സർക്കാർ ഒരു ഭാഗവും വെട്ടിക്കളഞ്ഞിട്ടില്ല. മൊഴിയുടെ രഹസ്യ സ്വഭാവം സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. ഏതെങ്കിലും ഭാഗം ലഭിച്ചില്ലെങ്കിൽ അത് നിയമപരമായി വാങ്ങി എടുക്കാവുന്നതുമാണെന്നുംഅദ്ദേഹം പ്രതികരിച്ചു.

സിനിമാ മേഖലയിൽ ഉയർന്നുവന്ന പരാതികളിൽ കേസെടുക്കാൻ സർക്കാർ തയാറാവുന്നില്ലെന്ന ആരോപണം തെറ്റാണ്. പലർക്കെതിരെയും കേസെടുത്തിട്ടുണ്ട്, ഒരു കേസിൽ പ്രമുഖ നടൻ ജയിലിൽ വരെ കിടന്നിട്ടുണ്ട്. മലയാള സിനിമയെ സംരക്ഷിക്കുക എന്നാണ് ഇടതു സർക്കാർ തീരുമാനം. സർക്കാരിന് പരിമിതികളുണ്ട്. പരാതിയില്ലാതെ കേസെടുക്കാനാകില്ല. കേസെടുത്താൽ പോരല്ലോ കേസ് നിലനിൽക്കെണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വിവരവകാശ കമ്മീഷൻ നിർദേശിച്ചതിലും കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടതെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമുയ‍ന്നതോടെയാണ് വിശദീകരണവുമായി സിപിഎം രംഗത്തെത്തിയത്.

ലൈംഗികാതിക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് സൂചന. വെട്ടിമാറ്റലിൽ റോളില്ലെന്നാണ് സർക്കാരിന്‍റെ വിശദീകരണം. എന്നാൽ വേട്ടക്കാരെയാണ് സർക്കാ‍ർ സംരക്ഷിക്കുന്നതെന്ന വിമർശനമാണ് പ്രതിപക്ഷത്തിന്‍റേയും ജനങ്ങളുടേയും ഭാഗ്തതു നിന്നും ഉയരുന്നത്.

Trending

No stories found.

Latest News

No stories found.