സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ദൗർഭാഗ്യകരം; ഓർത്തഡോക്സ് സഭ

സുദീർഘമായ വാദപ്രതിവാദങ്ങൾക്ക് ശേഷം എല്ലാ വിഷയങ്ങളും പരിഗണിച്ചാണ് സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചിരിക്കുന്നത്
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ദൗർഭാഗ്യകരം; ഓർത്തഡോക്സ് സഭ

കോട്ടയം: സുപ്രീംകോടതി തീർപ്പാക്കിയ മലങ്കര സഭ തർക്കത്തിൽ നിയമ നിർമാണത്തിനുള്ള സാധ്യത സൂചിപ്പിച്ചുകൊണ്ട് മറുഭാഗത്തിലെ മെത്രാപ്പോലീത്തയെ വേദിയിലിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദൻ നടത്തിയ പ്രസ്താവന ദൗർഭാഗ്യകരവും അപ്രതീക്ഷിതവുമാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. സുപ്രീം കോടതിയുടെ അന്തിമവിധി നടപ്പാക്കുവാൻ ബാധ്യതയുള്ള സർക്കാരിനെ നയിക്കുന്ന പാർട്ടിയുടെ സെക്രട്ടറി നിയമ മന്ത്രിയെ വേദിയിലിരുത്തി നടത്തിയ പ്രസ്താവന അനുചിതവും നിയമപരമായ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയുമാണെന്നും അദ്ദേഹം പറഞ്ഞു.

സുദീർഘമായ വാദപ്രതിവാദങ്ങൾക്ക് ശേഷം എല്ലാ വിഷയങ്ങളും പരിഗണിച്ചാണ് സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചിരിക്കുന്നത്. ആ വിധിയെ പിന്തുണച്ചുകൊണ്ട് സുപ്രീംകോടതിയിൽ നിന്നും അതിനെ ഉറപ്പിക്കുന്ന വിധം കേരള ഹൈക്കോടതിയിൽ നിന്നും മറ്റനേകം തീർപ്പുകളും ഉണ്ടായി കഴിഞ്ഞിരിക്കുന്നു. വസ്തുതാപരമായും യാഥാർത്ഥ്യ ബോധത്തോടെയും മാത്രമേ പ്രസ്തുത വിഷയത്തെ സമീപിക്കൂ എന്ന എം ഗോവിന്ദൻറെ വാക്കുകളിലെ സന്ദേശം മറുഭാഗം തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com