ജെയ്ക് സി തോമസിന്‍റെ ഭാര്യയ്ക്കെതിരെ സൈബർ ആക്രമണം; ഫാന്‍റം പൈലി എഫ്ബി പേജ് അഡ്മിനെതിരെ കേസ്

സിഐ സി ആർ സന്തോഷിന്‍റെ നേത്യത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ജെയ്ക് സി തോമസിന്‍റെ ഭാര്യയ്ക്കെതിരെ സൈബർ ആക്രമണം; ഫാന്‍റം പൈലി എഫ്ബി പേജ് അഡ്മിനെതിരെ കേസ്

കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്‍റെ ഭാര്യയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ മണർകാട് പൊലീസ് കേസെടുത്തു. ഗീതു നൽകിയ പരാതിയിലാണ് നടപടി. സിഐ സി ആർ സന്തോഷിന്‍റെ നേത്യത്വത്തിലാണ് അന്വേഷണം നടക്കുന്നത്. "ഫാന്‍റം പൈലി" എന്ന ഫെയ്സ്ബുക്ക് പേജിന്‍റെ അഡ്മിനെ പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്.

പൂർണ ഗർഭിണിയായ തനിക്കെതിരെ തുടരുന്ന സൈബർ ആക്രമണം കടത്ത മാനസിക പ്രയാസമുണ്ടാക്കി എന്നു കാണിച്ച് 3 ദിവസം മുമ്പാണ് കോട്ടയം എസ്പിക്ക് പരാതി നൽകിയത്. ഗീതു ജെയ്ക്കിനായി വോട്ട് ചോദിക്കുന്നതിന്‍റെ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചായിരുന്നു വ്യാപകമായ സൈബർ ആക്രമണം. 9 മാസം ഗര്‍ഭിണിയായ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് പ്രചാരണമെന്നും ഗീതു തോമസ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരേയും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണങ്ങൾ നടന്നിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com