'അനർഹർക്ക് സീറ്റ് നൽകി'; കൊച്ചി ഡെപ്യൂട്ടി മേയര്‍ പാര്‍ട്ടി വിട്ടു

ഡെപ്യൂട്ടി മേയര്‍ കെഎ അൻസിയ ആണ് സിപിഐയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്
deputy mayor resigned from cpi

അനർഹർക്ക് സീറ്റ് നൽകി; കൊച്ചി ഡെപ്യൂട്ടി മേയര്‍ പാര്‍ട്ടി വിട്ടു

Updated on

കൊച്ചി: കൊച്ചി ഡെപ്യൂട്ടി മേയര്‍ പാര്‍ട്ടി വിട്ടു. ഡെപ്യൂട്ടി മേയര്‍ കെഎ അൻസിയ ആണ് സിപിഐയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് രാജി പ്രഖ്യാപനം. സിപിഐ മട്ടാഞ്ചേരി അഞ്ചാം ഡിവിൽൻ കൗണ്‍സിലറാണ് അൻസിയ.

അനര്‍ഹര്‍ക്ക് സീറ്റ് നൽകിയെന്ന് ആരോപിച്ചാണ് അൻസിയയുടെ രാജി. ആറാം ഡിവിഷൻ ആണ് ഇത്തവണ സിപിഐയുടെ സീറ്റ്‌. മത്സരിക്കുന്നില്ലെന്ന് താൻ പറഞ്ഞതാണ്. മഹിളാ സംഘത്തിൽ നന്നായി പ്രവർത്തിക്കുന്ന രണ്ടു പേരുടെ പേരുകൾ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, അർഹതയില്ലാത്ത ആളുടെ പേരാണ് അന്തിമമായി വന്നത്. പ്രസ്ഥാനം വ്യക്തികളിലേക്ക് ഒതുങ്ങി പോയി. പാർട്ടിയിൽ മെമ്പർഷിപ്പ് പോലുമില്ലാത്ത ആളാണ്‌ നിലവിൽ സ്ഥാനാർഥിയെന്നും അൻസിയ ആരോപിച്ചു.

രാജിവെച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് അൻസിയ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളിൽ മേയര്‍ക്കൊപ്പം നിന്നു. ലീഗിന്‍റെ കോട്ടയിൽ നിന്നാണ് ജയിച്ചുവന്നത്. പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് അതെല്ലാം പാർട്ടിയോട് പറഞ്ഞിരുന്നുവെന്നും എന്നാൽ, പാർട്ടിയുടെ പിന്തുണ എപ്പോഴും ഉണ്ടായിരുന്നില്ലെന്നും അൻസിയ വ്യക്തമാക്കി. മഹിളാ സംഘം മണ്ഡലം സെക്രട്ടറി കൂടി ആണ് അൻസിയ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com