
തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്ഷന് ഉടന്‍ വിതരണം ചെയ്യുമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാൽ. ക്രിസ്മസിനായിരിക്കുമോ പെൻഷൻ വിതരണം ചെയ്യുകയെന്ന ചോദ്യത്തിന് 'ക്രിസ്മസ് വരെ പെന്ഷന് വിതരണം നീളില്ല' എന്നായിരുന്നു മന്ത്രിയുടെ മറുപടി.
പെൻഷൻ വിതരണം മുടങ്ങിയതിനെപ്പറ്റി പ്രതിപക്ഷത്തിന്റെ വിമർശനം ചൂണ്ടിക്കാട്ടിയപ്പോൾ '18 മാസം വരെ ക്ഷേമപെന്ഷന് മുടങ്ങിയ കാലമുണ്ട്' എന്നായിരുന്നു മന്ത്രിയുടെ ഓർമപ്പെടുത്തൽ. യുഡിഎഫ് ഭരണകാലത്താണ് 18 മാസം പെൻഷൻ മുടങ്ങിയത്. പിന്നീടുവന്ന എൽഡിഎഫ് സർക്കാരാണ് കുടിശിക വിതരണം ചെയ്തത്.