ക്ഷേമപെൻഷൻ വിതരണം ഇന്നു മുതൽ

നാല് മാസത്തെ കുടിശിക കാടുക്കാനിരിക്കെ ഒരുമാസത്തെ പെൻഷൻ തുകയാണ് അനുവദിച്ചിരിക്കുന്നത്
Representative image
Representative image

തിരുവനന്തപുരം: നവകേരളസദസ് തുടങ്ങാൻ ഒരു ദിവസം ബാക്കിനിൽക്കെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ നൽകാനുള്ള തുക അനുവദിച്ച് ധനവകുപ്പ്. 684 കോടി 29 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

നാല് മാസത്തെ കുടിശിക കാടുക്കാനിരിക്കെ ഒരുമാസത്തെ പെൻഷൻ തുകയാണ് അനുവദിച്ചിരിക്കുന്നത്. പെൻഷൻ വിതരണം 26 നകം പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു. ക്ഷേമനിധി പെൻഷനുകൾക്കായി വേറെ ഉത്തരവ് ഇറങ്ങും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com