
തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെൻഷൻ അടുത്തയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിങ്കളാഴ്ച മുതൽ വിതരണം തുടങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു.
കേരളത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. 54000 കോടി രൂപയാണ് സംസ്ഥാനത്തിന് നൽകാനുള്ളത്. തരാനുള്ള പണം നൽകാനുള്ള മാന്യതയെങ്കിലും പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാലുമാസത്തെ ക്ഷേമ പെൻഷൻ തുകയാണ് മുടങ്ങിയിരിക്കുന്നത്. 6400 രൂപ വീതമാണ് ഓരോരുത്തർക്കും നൽകാനുള്ളത്. ഇതിൽ ഒരു മാസത്തെ കുടിശിക നൽകാനാണ് ധനവകുപ്പ് കവിഞ്ഞദിവസം തീരുമാനിച്ചത്.