ആനവണ്ടി പ്രേമികൾക്ക് ഹരം പകർന്ന് കോട്ടയത്തും ഡബിൾ ഡക്കർ എത്തി

നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ ഡബിൾ ഡെക്കർ ബസിന്റെ കന്നിയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു
ആനവണ്ടി പ്രേമികൾക്ക് ഹരം പകർന്ന് കോട്ടയത്തും ഡബിൾ ഡക്കർ എത്തി

കോട്ടയം: ആനവണ്ടി പ്രേമികൾക്ക് സന്തോഷം പകർന്ന് കോട്ടയത്തും കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ എത്തി. എന്റെ കേരളം പ്രദർശന-വിപണന മേളയുടെ പ്രചരണാർഥമാണ് 'പഞ്ചാരവണ്ടി' എന്ന് പേരിട്ട കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് എത്തിയത്. മേളയിലെ കെഎസ്ആർടിസി സ്റ്റാളിൽനിന്ന് ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് സൗജന്യമായി ജനങ്ങൾക്ക് യാത്രചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കോട്ടയം നഗരത്തിൽ ഇത്യാദ്യമായാണ് ഡബിൾ ഡെക്കർ ബസ് എത്തുന്നത്.

കോട്ടയം നഗരവാസികൾക്ക് പതിവില്ലാത്ത കാഴ്ചയായിരുന്നു 'പഞ്ചാരവണ്ടി' എന്നു പേരിട്ട ഡബിൾ ഡെക്കർ ബസിന്റേത്.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച മുതൽ നാഗമ്പടം മൈതാനത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ പ്രചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസ് നിരത്തിലിറക്കിയത്. സമ്മേളനനഗരിക്ക് സമീപം ബസ് എത്തിയപ്പോൾ തന്നെ കൗതുകത്തോടെ ജനം ബസിനെ പൊതിഞ്ഞു.

നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ ഡബിൾ ഡെക്കർ ബസിന്റെ കന്നിയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി വി.എൻ വാസവനെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും ജില്ലാ കലക്റ്ററെയും ജില്ലാ പൊലീസ് മേധാവിയെയും ജില്ലയിലെ മാധ്യമ പ്രവർത്തകരെയും കയറ്റിയായിരുന്നു പഞ്ചാരവണ്ടിയുടെ നഗരത്തിലെ കന്നിയാത്ര. ആദ്യമായി കണ്ട ഡബിൾ ഡെക്കറിനെ വഴിയിലുടനീളം ആളുകൾ കൗതുകത്തോടെ മൊബൈലിൽ പകർത്തുണ്ടായിരുന്നു.

എന്റെ കേരളം പ്രദർശന മേളയുടെ ഭാഗമായി പൊതുജനങ്ങൾക്കു കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കറിൽ സൗജന്യയാത്രയ്ക്കുള്ള അവസരം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് ഒരുക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് മുതൽ 22 വരെയാണ് യാത്രയ്ക്ക് അവസരം. എന്റെ കേരളം പ്രദർശനമേളയിലെ കെ.എസ്.ആർ.ടിസിയുടെ സ്റ്റാളിൽനിന്ന് ലഭിക്കുന്ന സൗജന്യ യാത്രാക്കൂപ്പൺ ഉപയോഗിച്ച് ഡബിൾ ഡെക്കറിൽ 3 കിലോമീറ്റർ ചുറ്റളവിൽ നഗരം ചുറ്റാം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, ഐ.പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ കെ.ആർ പ്രമോദ്കുമാർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്റ്റർ പി.എസ് ഷിനോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസർ ചിന്റു കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com