വായ്പ തട്ടിപ്പ് കേസ്: കണ്ടല സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്.
ED raid at Kandala Cooperative Bank
ED raid at Kandala Cooperative Bank

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്. ഇന്ന് പുലര്‍ച്ചയാണ് ഇഡി സംഘം റെയ്ഡിനായി എത്തിയത്. ബാങ്ക് പ്രസിഡന്‍റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന് എതിരായ വായ്പ തട്ടിപ്പു കേസിലാണ് റെയ്ഡ്.

ബാങ്ക് മുന്‍ സെക്രട്ടറിമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. 4 വാഹനങ്ങളില്‍ ആയാണ് ഇഡി സംഘം എത്തിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ആണ് ബാങ്കില്‍ നടന്നത്. ബിനാമി പേരില്‍ 34 കോടിയും തട്ടിയതായി കണ്ടെത്തിയിരുന്നു.

കണ്ടല ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുമ്പ് ഇഡിക്ക് കൈമാറിയിരുന്നു. ഇതിനുശേഷമാണ് ബാങ്കില്‍ പരിശോധന നടത്തുന്നത്. തട്ടിപ്പിന് നേതൃത്വം നല്‍കിയ ഭാസുരാംഗനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തുന്നതിനിടെയാണ് ഇഡി റെയ്ഡ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com