
തിരുവനന്തപുരം: പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. എന്നാൽ ഇത് രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുത്. കിറ്റ് വിരതണം ചെയ്യുന്ന കവറിലോ സാധനങ്ങളിലോ പാർട്ടിയുടെ ചിഹ്നമോ പേരോ മറ്റു സൂചനകളൊന്നും പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.