'വന്ദേഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പ്'

110 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിയാൽ അധിക കാലം ട്രാക്ക് ഉണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു
'വന്ദേഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പ്'

തിരുവനന്തപുരം: വന്ദേഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ജനശതാബ്ദിയും രാജധാനിയുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേഭാരതിന് അരമണിക്കൂർ മാത്രമാണ് കിട്ടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ശംഖുമുഖത്ത് നടന്ന ഡിവൈഎഫ്ഐ 'യുവസംഗമ' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് വന്ദേഭാരത് അനുവദിക്കപ്പെട്ടത് നല്ല കാര്യമാണ്. മറ്റ് ട്രെയിനുകളുടെ സമയം മാറ്റാതെ വന്ദേഭാരത് സർവ്വീസ് നടത്തിയാൽ കൊള്ളാമെന്ന് ‌പറഞ്ഞ ഇ പി, ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. മാത്രമല്ല 110 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിയാൽ അധിക കാലം ട്രാക്ക് ഉണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു. നാളെ നടക്കുന്ന യുവം പരിപാടിയിൽ പ്രധാനമന്ത്രിയോട് ചോദിക്കാൻ 100 ചോദ്യങ്ങളാണ് ഡിവൈഎഫ്ഐ തയാറാക്കിയിരിക്കുന്നത്. കാർഷിക നിയമങ്ങൾ, വിലക്കയറ്റം, സ്വകാര്യവത്കരണം തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com