കൃഷി ആവശ്യത്തിന് വായ്പ അനുവദിച്ചില്ല: കുട്ടനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി

കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനെ ഫോണിൽ ബന്ധപ്പെട്ട ശേഷമാണ് പ്രസാദ് ആത്മഹത്യ ചെയ്തത്.
പ്രസാദ് (55)
പ്രസാദ് (55)

ആലപ്പുഴ: കൃഷി ആവശ്യത്തിന് വായ്പ അനുവദിക്കാത്തതിനെ തുടർന്ന് കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്‍റും തകഴി സ്വദേശിയുമായ പ്രസാദാണ്(55) ആത്മഹത്യ ചെയ്തത്. കടബാധ്യതയെ തുടര്‍ന്ന് പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ തകര്‍ന്ന് പോയ പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു.

കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനെ ഫോണിൽ ബന്ധപ്പെട്ട ശേഷമാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പിആര്‍എസ് കുടിശ്ശിക കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ അടക്കുമെന്നുമായിരുന്നു മന്ത്രിമാര്‍ പറഞ്ഞിട്ടുള്ളത് എന്നായിരുന്നു പ്രസാദ് ശിവരാജിനെ വിളിച്ചു പറഞ്ഞത്.

ശിവരാജനുമായുള്ള പ്രസാദിൻ്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ആത്മഹത്യ തന്നെയാണെന്ന് വ്യക്തമായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com