
മലപ്പുറം: വെന്നിയൂരിൽ മൂന്നുനില കെട്ടിടത്തിൽ വൻ തീ പിടിത്തം. പെയിന്‍റു കടയിൽ നിന്നാണ് തീ പിടിച്ചതെന്നാണ് വിവരം. അന്ധിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
ഞായറാഴ്ച രാവിലെ 11 നാണ് സംഭവം. രണ്ടാം നിലയിൽ കുടുങ്ങിപ്പോയ 4 അസം സ്വദേശികൾ കെട്ടിടത്തിൽ നിന്നു ചാടി പരുക്കുകളോടെ രക്ഷപ്പെട്ടു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. പെയിന്‍റു കട പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടടമാണ് ഉണ്ടായത്.