മലപ്പുറത്ത് വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ

ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്
മലപ്പുറത്ത് വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം: മലപ്പുറത്ത് വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ. മാറഞ്ചേരിയിലാണ് സംഭവം. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുളളവരാണ് ചികിൽസയിലുള്ളത്. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ആരുടേയും സ്ഥിതി ഗുരുതരമല്ല.

ഛർദിയും വയറളിക്കവുമുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാൾ ആശുപത്രിയിൽ കഴിയുന്നത്. വധുവിന്‍റെ വീട്ടിൽ നിന്നും കാലടിയിലെ വരന്‍റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com