
പത്തനംതിട്ട: ഇലവുംതിട്ടയിൽ ബേക്കറിയിൽ നിന്ന് ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ആഹാരം കഴിച്ചതിനു പിന്നാലെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് പരാതി. 15 ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയതായാണ് വിവരം.
ഇലവുംതിട്ടയിലെ ദീപാ ബേക്കറിയിൽ നിന്ന് ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവരിൽ ചിലർക്ക് കാര്യമായ അരോഗ്യ പ്രശ്നങ്ങളുണ്ട്. ഭക്ഷ്യവിഷബാധ തന്നെയെന്ന് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം. ഷവർമ്മ കഴിച്ചവർക്കും പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ബേക്കറി അടയ്ക്കാൻ മെഴുവേലി ഗ്രാമപഞ്ചായത്ത് നിർദ്ദേശം നൽകി.