
കോട്ടയം: പ്രമുഖ മാധ്യമ പ്രവർത്തകനും മംഗളം ദിനപത്രം ന്യൂസ് എഡിറ്ററുമായിരുന്ന ജി.വേണുഗോപാലിൻ്റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. മികച്ച രാഷ്ട്രീയ റിപ്പോർട്ടിങിനാണ് പുരസ്കാരം. 15,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
2022 ഒക്റ്റോബർ 1മുതൽ 2023 സെപ്റ്റംബർ 30 വരെയുള്ള രാഷ്ട്രീയ റിപ്പോർട്ടുകൾ (വാർത്തകൾ, പംക്തികൾ, പരമ്പരകൾ,ലേഖനം) അവാർഡിന് പരിഗണിക്കും. ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച സൃഷ്ടികളാണ് അയക്കേണ്ടത്. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി- ഒക്റ്റോബർ 31. ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രത്തോടെ പ്രസിദ്ധീകരിച്ച സൃഷ്ടിയുടെ 3 പകർപ്പുകളാണ് അയക്കേണ്ടത്.