തലസ്ഥാനത്ത് വീണ്ടും ഗുണ്ടാക്കൊലപാതകം; റൗഡി ലിസ്റ്റിലുള്ളയാളെ കുത്തിക്കൊലപ്പെടുത്തി

ലഹരിക്കടത്ത്, ക്വട്ടേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
gangster murder at thiruvananthapuram
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാക്കൊലപാതകം; റൗഡി ലിസ്റ്റിലുള്ളയാളെ കുത്തിക്കൊലപ്പെടുത്തിRepresentative image
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാക്കൊലപാതകം. ബീമാപള്ളി സ്വദേശി ഷിബിലിയാണ് (40) കൊല്ലപ്പെട്ടത്. കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. പൊലീസിന്‍റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഷിബിലി. ലഹരിക്കടത്ത്, ക്വട്ടേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഷിബിലി. കൊലപാതകം നടത്തിയ ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ 1 ഒരു മണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം. ബീമാപ്പള്ളി സ്വദേശിയായ ഹിജാസിനായി പൂന്തുറ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തലേന്ന് രാത്രിയുണ്ടായ വാക്കുതര്‍ക്കമാകാം കൊലപാതകത്തിന് കാരണമായതെന്നും ഹിജാസിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.