ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് പുറമേ കുട്ടിയും; പിഴ ഒഴിവാക്കാൻ നീക്കം, ഉന്നതതല യോഗം 19 ന്

കേന്ദ്ര സർക്കാരിന്‍റെ തീരുമാനം വരുന്നവരെ സംസ്ഥാനത്ത് പിഴ ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി
ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്ക് പുറമേ കുട്ടിയും; പിഴ ഒഴിവാക്കാൻ നീക്കം, ഉന്നതതല യോഗം 19 ന്

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ രണ്ട് പേർക്ക് പുറമേ കുട്ടികളെ കൂടി ഉൾപ്പെടുത്തിയാൽ പിഴ ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാനൊരുങ്ങി സർക്കാർ. ഇരുചക്രവാഹനങ്ങളിൽ കുട്ടികളടക്കം മൂന്നു പേർ യാത്ര ചെയ്താലും പിഴ ഈടാക്കാനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതോടെയാണ് സർക്കാർ നടപടി. ഇതു സംബന്ധിച്ച ഉന്നതല യോഗം 19 ന് ചേരുമെന്ന് ഗതാഗതാ വകുപ്പ് മന്ത്രി ആന്‍റണി രാജു പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ തീരുമാനം വരുന്നവരെ സംസ്ഥാനത്ത് പിഴ ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്താൽ പിഴ ഈടാക്കണമെന്നുള്ളത് കേന്ദ്ര നിയമമനുസരിച്ചാണ്. അതിനാലാണ് സംസ്ഥാനത്ത് നിയമം നടപ്പിലാക്കാൻ ശ്രമിച്ചത്. നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. ഇതിൽ ഭേദഗതി വരുത്തണമെന്ന കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുന്ന കാര്യം 19 -ാം തീയതി ചേരുന്ന ഉന്നതതലയോഗത്തിൽ തീരുമാനിക്കും. മാത്രമല്ല കേന്ദ്രത്തിന്‍റെ അന്തിമ തീരുമാനം വരുന്നതുവരെ പിഴ ഒഴിവാക്കുന്ന കാര്യം നടപ്പിലാക്കാൻ സാധിക്കുമോ എന്ന് ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com