തിരുവനന്തപുരം: ഫിറ്റ്നസ് അവസാനിക്കാനിരിക്കുന്ന 1117 ബസുകളുടെ കാലാവധി നീട്ടി സർക്കാർ. ഇത്രയധികം ബസുകൾ റൂട്ടിൽ നിന്നും പിൻവലിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം.
സെപ്റ്റംബർ 30ന് 15 വർഷം പൂർത്തിയാകുന്ന ബസുകൾക്കാണ് രണ്ട് വർഷം കൂടി അധികമായി സർവീസ് നീട്ടിയിരിക്കുന്നത്. പുതിയ ബസുകൾ എത്തുന്ന മുറയ്ക്ക് ഇവ സർവീസിൽ നിന്നും പിൻവലിക്കാനാണ് നീക്കം.