
തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളത്തിനായി 30 കോടി രൂപ അനുവദിച്ച് സർക്കാർ. രണ്ടാം ഗഡു നൽകുന്നതിനായാണ് 30 കോടി അനുവദിച്ചത്. മുഴുവൻ ശമ്പളവും അനുവദിക്കാത്തതിൻ പ്രതിഷേധത്തിലായിരുന്നു ജീവനക്കാർ.
അഞ്ചാം തീയതി ശമ്പളം നൽകുമെന്നായിരുന്നു മുഖ്യമന്ത്രി യൂണിയനുകൾക്കു നൽകിയ ഉറപ്പ്. അതിനായി 50 കോടിയാണ് കെഎസ്ആർടിസി മാനേജ്മെന്‍റ് ആവശ്യപ്പെട്ടിരുന്നത്. മുഴുവൻ ശമ്പളവും ഒന്നിച്ച് നൽകണമെന്നും ഗഡുക്കളായി നൽകുന്നത് ഒഴുവാക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെടുന്നുണ്ട്.