''പ്രഭാത ഭക്ഷണം കഴിക്കാറില്ല'': മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ചതിന് ഗവർണറുടെ വിശദീകരണം

വ്യാഴാഴ്ച രാജ്ഭവനിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ഗവർണറെ ഉപരാഷ്‌ട്രപതിക്കൊപ്പമുള്ള വിരുന്നിനു ക്ഷണിച്ചത്
''പ്രഭാത ഭക്ഷണം കഴിക്കാറില്ല'': 
മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ചതിന് ഗവർണറുടെ വിശദീകരണം

ന്യൂഡൽഹി: ഉപരാഷ്ട്രപതിക്കൊപ്പം മുഖ്യമന്ത്രിയുടെ വസതിയിൽ പ്രഭാത ഭക്ഷണം കഴിക്കാനെത്താഞ്ഞതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് അന്വേഷിച്ചാൽ അറിയാമെന്നുമാണ് ഗവർണറുടെ വിശദീകരണം.

കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിക്കൊപ്പമുള്ള പ്രഭാതഭക്ഷണത്തിന് ഗവർണറെയും ക്ഷണിച്ചിരുന്നു. വ്യാഴാഴ്ച രാജ്ഭവനിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ഗവർണറെ ക്ഷണിച്ചത്. പക്ഷേ, ഗവർണർ വിരുന്നിൽ പങ്കെടുത്തിരുന്നില്ല. ഇതേപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗവർണർ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com