വധുവിന്‍റെ 52 പവനുമായി മുങ്ങിയ വരൻ പിടിയിൽ

നെയ്യാറ്റിൻകര സ്വദേശിയാണ് വർക്കല പൊലീസിന്‍റെ പിടിയിലായത്
The groom who drowned with the bride's 52 pavans was arrested
വധുവിന്‍റെ 52 പവനുമായി മുങ്ങിയ വരൻ പിടിയിൽ
Updated on

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിന്‍റെ 52 പവൻ സ്വർണവുമായി മുങ്ങിയ വരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പള്ളിച്ചൽ കലമ്പാട്ടുവിള ദേവീകൃപയിൽ അനന്തുവാണ് വർക്കല പൊലീസിന്‍റെ പിടിയിലായത്. വിവാഹ ശേഷം ഭർതൃ വീട്ടിലെത്തിയ ആദ്യദിനം മുതൽ തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും മാതാപിതാക്കളും സഹോദരനും ചേർന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.

വധുവിന്‍റെ പേരിലുള്ള വീടും പുരയിടവും ഭർത്താവ് അനന്തുവിന്‍റെ പേരിൽ എഴുതി വയ്ക്കണമെന്നും പുതിയ ബിഎംഡബ്ല്യു കാർ വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും മാനസികമായി സമ്മർദ്ദം ചെലുത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

യുവതിയുടെ സ്വർണാഭരണങ്ങൾ എല്ലാം വീട്ടിൽ സൂക്ഷിക്കുന്നത് ശരിയല്ലെന്നും ലോക്കറിൽ സൂക്ഷിക്കണമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയുടെ 52 പവൻ സ്വർണാഭരണങ്ങൾ അനന്തു തന്ത്രപൂർവ്വം കൈക്കലാക്കി. തുടർന്ന് സ്വർണാഭരണങ്ങൾ 14 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തി. ഈ തുകയുമായി വിവാഹം കഴിഞ്ഞ് മൂന്നാം ദിനം അനന്തു വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു.

കേരളത്തിന്‍റെ വിവിധയിടങ്ങളിലും ബാംഗളൂരുമായി ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു അനന്തു. വർക്കല പൊലീസ് തൃശൂരിലെ ഫിസിയോതെറാപ്പി സെന്‍ററിൽ നിന്നും പ്രതിയെ പിടികൂടി.

Trending

No stories found.

Latest News

No stories found.