ഗുരുവായൂരിലെ ഭണ്ഡാര വരവ് 5.32 കോടി; 2 കിലോ സ്വർണം, 12 കിലോ വെള്ളി

സ്ഥിരം ഭണ്ഡാര വരവിന് പുറമെ ഒക്ടോബർ 9 മുതൽ നവംബർ 5 വരെ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വഴി 1,76,727 രൂപയാണ് ലഭിച്ചത്
guruvayur temple
guruvayur temple

​തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 5,32,54,683 രൂപയും 2 കിലോ 352ഗ്രാം 600 മില്ലിഗ്രാം സ്വർണവും 12കിലോ 680ഗ്രാം വെള്ളിയും ലഭിച്ചു.

നിരോധിച്ച ആയിരം രൂപയുടെ 47കറൻസിയും അഞ്ഞൂറിൻ്റെ 60 കറൻസിയും രണ്ടായിരം രൂപയുടെ 56 കറൻസിയുമാണ് ഭണ്ഡാരത്തിലുണ്ടായിരുന്നത്.

സ്ഥിരം ഭണ്ഡാര വരവിന് പുറമെ ഒക്ടോബർ 9 മുതൽ നവംബർ 5 വരെ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വഴി 1,76,727 രൂപയാണ് ലഭിച്ചത്. ഡിഎൽ ബി, ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com