കളമശേരി ബോംബ് സ്ഫോടനം: ഫേസ്ബുക്കിൽ വിദ്വേഷ പോസ്റ്റിട്ടയാൾ പിടിയിൽ

കലാപമുണ്ടാക്കാനുമുള്ള ബോധപൂർവമായ ശ്രമമെന്ന് കണ്ടെത്തിയതിനെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
hate speech on facebook on kalamassery blast pathanamthitta man under arrest
hate speech on facebook on kalamassery blast pathanamthitta man under arrest

പത്തനംതിട്ട : കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടർന്ന് ഫേസ്ബുക്ക് പേജിലൂടെ വിദ്വേഷപ്രചാരണം നടത്തിയയാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കോഴഞ്ചേരി തെക്കേമല സ്വദേശി റിവ തോളൂർ ഫിലിപ്പ് ആണ് അറസ്റ്റിലായത്.

ഒരു പ്രത്യേക സംഘടനയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് കളമശ്ശേരി യഹോവ സാക്ഷികളുടെ പള്ളിയിൽ അവർ ബോംബ് പൊട്ടിച്ചുവെന്നും, ഒരാൾ മരിച്ചു, നൂറുകണക്കിന് ആളുകൾക്ക് പരിക്കറ്റു എന്നുമായിരുന്നു ഫേസ്ബുക്ക്‌ സന്ദേശത്തിന്‍റെ ഉള്ളടക്കം. സാമൂഹികമാധ്യമത്തിലൂടെ സമൂഹത്തിൽ വിദ്വേഷമുണ്ടാക്കാനും, സംഘടനയെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കാനും, കലാപമുണ്ടാക്കാനുമുള്ള ബോധപൂർവമായ ശ്രമമെന്ന് കണ്ടെത്തിയതിനെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

സംഘടനയുടെ ഭാരവാഹി ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി വി അജിത്തിന് നൽകിയ പരാതി , പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർക്ക് അയച്ചുകൊടുത്തശേഷം അനന്തര നിയമനടപടിക്ക് നിർദേശിച്ചിരുന്നു. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജമായും സമൂഹത്തിൽ പരസ്പരവിദ്വേഷവും സ്പർദ്ധയും ഉണ്ടാക്കും വിധത്തിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നിയമനടപടികൾ തുടർന്നും ഉണ്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com