
തിരുവനന്തപുരം: മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി ന്യൂനമർദം നിലനിൽക്കുന്നതായി കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിനും തെക്കു കിഴക്കൻ ഇന്ത്യയിലേക്ക് വീശുന്ന കിഴക്കൻ / വടക്കു കിഴക്കൻ കാറ്റിന്‍റെയും കന്യാകുമാരി മേഖലയ്ക്കു മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.