
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം നിയന്ത്രിക്കാൻ വ്യോമസേനയുടെ സഹായം തേടുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കളക്‌ടർ. ഇന്ന് ഉച്ചയോടെ തീ നിയന്ത്രണ വിധേയമാക്കാനായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടേണ്ടിവരുമെന്ന് കളക്‌ടർ ഡോ രേണുരാജ് അറിയിച്ചു.
തീ ആളികത്തുന്നതിന്‍റെ ശക്തി കുറഞ്ഞെങ്കിലും പുക പടരുന്നത് തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വഴി വ്യോമസേനയുടെ പ്രാഥമിക ചർച്ച നടത്തി. സ്ഥിതിഗതികൾ ചർച്ചചെയ്യാൻ വൈകിട്ട് മൂന്നിന് കളക്‌ടറേറ്റിൽ യോഗം നടക്കുന്നുണ്ട്.
വ്യാഴാഴ്ച്ച വൈകിട്ട് നാലരയോടെയാണു തീ പടർന്നു പിടിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ പടർന്നു പിടിച്ച് തീ 70 ഏക്കറോളം ഭാഗത്താണ് തീ പടർന്നു പിടിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇടക്കിടയ്ക്ക് പൊട്ടിത്തെറിക്കുന്നത് അഗ്നിശമന സേനക്ക് വെല്ലുവിളി നേരിടുകയാണ്. തീ ആസൂത്രിതമായി ആരെങ്കിലും കത്തിച്ചതാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.